ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 23.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,33,31,645 ആയി ഉയരുകയും സജീവ കേസുകള്‍ 81,687 ആവുകയും ചെയ്തു.
Read Also: മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ
പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 74.5 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലായാണ്. മഹാരാഷ്ട്രയില്‍ 3,659 കേസുകളും കേരളത്തില്‍ 2,609 കേസുകളും ഡല്‍ഹിയില്‍ 1,383 കേസുകളും കര്‍ണാടകയില്‍ 738 കേസുകളും തമിഴ്‌നാട്ടില്‍ 737 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗബാധിതരുടെ 29.87 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു (2,786).
13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത് ആകെ മരണം 5,24,903 ആയി.
Post Your Comments