ന്യൂഡല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ ഞായറാഴ്ച 290 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 10നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : ‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും’: തുഷാര്‍ വെള്ളാപ്പള്ളി
ഡല്‍ഹിയില്‍ ആകെ കോവിഡ് കേസുകള്‍ 14,43,352 ആയി. 25,105 ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 1103 രോഗികള്‍ ചികിത്സയിലുണ്ട്. അതില്‍ 583 രോഗികള്‍ ഹോം ഐസലേഷനിലാണ്. അതേസമയം, 79 ഒമിക്രോണ്‍ കേസുകളാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. കര്‍ണാടകയിലെ പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments