Latest NewsKeralaNews

കുറ്റസമ്മതം നടത്തിയ അരുണ്‍ പൊലീസിനോട് ചോദിച്ചത് ഇക്കാര്യം മാത്രം

വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കിയെന്നും അരുണ്‍ പറഞ്ഞു

തിരുവനന്തപുരം : കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ(51)യെ
കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവും പ്രതിയുമായ അരുണ്‍(28). തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് അരുണ്‍ കുറ്റ സമ്മതം നടത്തിയത്. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും അതിന് ശേഷം ഇഷ്ടം തോന്നുകയും വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നുവെന്നുമാണ് ഇയാള്‍ വ്യക്തമാക്കിയത്.

എന്നാല്‍ വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കിയെന്നും അരുണ്‍ പറഞ്ഞു. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആള്‍ക്കാരുടെ കളിയാക്കലുകള്‍ സഹിക്കാന്‍ വയ്യാതായതോടെയാണ് ശാഖയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അരുണ്‍ തുറന്നു പറഞ്ഞു. കുറ്റസമ്മതത്തിന് ശേഷം ഒരേയൊരു കാര്യം മാത്രമാണ് അരുണ്‍ ചോദിച്ചത്. ”സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക…15 ആണോ…” – എന്നായിരുന്നു ഇയാള്‍ ചോദിച്ചത്.

ശനിയാഴ്ചയാണ് ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണ കാരണമെന്നാണ് അരുണ്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ സമ്മതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയില്‍ ശാഖയെ സംസ്‌കരിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലിക്ക് ശേഷമാണ് മൃതദേഹം കുടുംബ കല്ലറയില്‍ സംസ്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button