KeralaLatest News

ആലപ്പുഴ നഗരസഭയിലെ പ്രകടനം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവരെയാണു പുറത്താക്കിയത്.

ആലപ്പുഴ: നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. പി. പ്രദീപ്, സുകേഷ്, പി.പി. മനോജ് എന്നിവരെയാണു പുറത്താക്കിയത്.

ആലപ്പുഴ നഗരസഭയില്‍ പാര്‍ട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.എന്നാല്‍ ആലപ്പുഴയില്‍ തീരുമാനം മാറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രകടനം മര്യാദകേടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

read also: എല്ലാ സര്‍ക്കാര്‍ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റാൻ ബില്ല്‌: എതിർപ്പുമായി കോൺഗ്രസ്

ഒരു വിഭാഗം പ്രകടനം നടത്തിയതുകൊണ്ട് തീരുമാനം മാറ്റാനാകില്ലെന്നും ആര്‍ നാസര്‍. സംഭവത്തെ തുടര്‍ന്ന് മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാന്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
അതേസമയം പാര്‍ട്ടി നിര്‍ദേശമനുസരിച്ച്‌ ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവും വനിതാ വിഭാഗം നേതാവുമാണ് കെ.ജെ ജയമ്മ. രണ്ടു തവണ നഗരസഭയില്‍ അംഗമായ ആളാണ് സൗമ്യരാജന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button