ദിസ്പുര്‍: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭാവിയില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു മദ്രസകള്‍ പോലും സംസ്ഥാനത്ത് സ്ഥാപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മതേതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസും എ ഐ യു ഡി എഫും രംഗത്ത് വന്നു. അവരുടെ എതിര്‍പ്പ് വര്‍ഗീയത ആളിക്കത്തിക്കാനാണെന്നും അത് കാര്യമായി എടുക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ശര്‍മ്മ വ്യക്തമാക്കി. അസമില്‍ ആകെ 610 മദ്രസകള്‍ക്കാണ് നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനും നല്‍കുന്നത്. ബില്‍ നിയമമാകുന്നതോടെ ഇതൊക്കെ നിര്‍ത്തലാകും.
വലിയ തോതില്‍ അദ്ധ്യാപക നിയമനങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തെ കുതിപ്പിനും ബില്‍ വഴി തെളിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. നിലവിലുള്ള രണ്ട് നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു – അസം മദ്രസ എജ്യുക്കേഷന്‍ (പ്രൊവിന്‍ഷ്യല്‍) ആക്റ്റ്, 1995, അസം മദ്രസ എഡ്യൂക്കേഷന്‍ (ജീവനക്കാരുടെ സേവനങ്ങളുടെ പ്രൊവിന്‍ഷ്യലൈസേഷന്‍, മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുന -സംഘടന) നിയമം, 2018 എന്നീ നിയമങ്ങളാണ് നിര്‍ത്തലാക്കുന്നത്.
Post Your Comments