KeralaLatest NewsNews

ഡിവൈഎഫ്‌ഐ ‘സെക്യുലര്‍ സദസി’നു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുടെ അടിപിടി: ഇരുവരെയും സസ്‌പെന്റ് ചെയ്തു

വ്യക്തിപരമായ കാരണമെന്നാണു പാര്‍ട്ടി വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ‘സെക്യുലര്‍ സദസ്’ എന്ന പരിപാടി സംഘടിപ്പിക്കുന്ന വേദിക്കു സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഏറ്റുമുട്ടി. വിളവൂർക്കലിൽ നടുറോഡില്‍ ഏറ്റുമുട്ടിയ പാർട്ടി പ്രവർത്തകരെ സിപിഎം സസ്‌പെന്റ് ചെയ്തു.

read also: കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കാതെ കേരളം : വിമര്‍ശിച്ച് കേന്ദ്രം

സിപിഎം പെരുകാവ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലെ കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷും ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി കുമാറും തമ്മിലായിരുന്നു അടിപിടി. പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വ്യക്തിപരമായ കാരണമെന്നാണു പാര്‍ട്ടി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button