ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയായി ആർ. നാസർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 46 അംഗ ജില്ലാക്കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ മന്ത്രി സജി ചെറിയാൻ സ്വയം ഒഴിവായി.
ജില്ലാ കമ്മിറ്റിയിൽ നിന്നു ജി. സുധാകരനെ അനുകൂലിക്കുന്ന ആലപ്പുഴയിലെ ഡി. ലക്ഷ്മണൻ, മാന്നാറിലെ വിശ്വംഭരപ്പണിക്കർ, ഹരിപ്പാട്ടെ രാജേന്ദ്രൻ എന്നിവരെ ഒഴിവാക്കി. പുതുതായി ഉൾപ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവരാണ്.
പുതുതായി ആറുപേരെ ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രാഹുൽ, പ്രസിഡന്റ് ജെയിംസ്, ഹരിപ്പാട് ഏരിയകമ്മിറ്റിയിൽ പരാജയപ്പെട്ട ശ്രീകുമാർ ഉണ്ണിത്താൻ, ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി ശശികുമാർ, ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനു, കുട്ടനാട് ഏരിയാ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
Post Your Comments