Latest NewsKerala

വനിതാ സഖാവിനെ ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

മുമ്പ് മറ്റൊരു വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രവർത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനായ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ പതിനൊന്നാം പ്രതി സജി എലിമണ്ണിലാണ് അറസ്റ്റിലായത്. സംഭവത്തിൽ കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്‌ഐ നേതാവ് നാസർ എന്നിവരടക്കം 12 പേർക്കെതിരെ കേസെടുത്തിരുന്നു. സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ യുവതിയാണ് പരാതി നൽകിയിരുന്നത്.

യുവതി നേരത്തെ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലിസ് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്ന് ആരോപണമുണ്ട്. എന്നാൽ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് കേസിൽ പ്രതി ചേർക്കപ്പെട്ടതെന്നാണ് ആരോപണ വിധേയരുടെ വിശദീകരണം. 2021 മെയിൽ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും ഡിവൈഎഫ്‌ഐ നേതാവ് നാസറുമാണ് കേസിലെ മുഖ്യപ്രതികൾ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം ആർ മനു, തിരുവല്ല നഗരസഭാ കൗൺസിലർ ഷാനി താജ് തുടങ്ങിയ 10 സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി സി സജിമോനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവല്ല പൊലീസ് കേസെടുത്തത്. വീട്ടമ്മയെ ലഹരി മരുന്ന് നൽകിയ ശേഷം കാറിലിട്ട് പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്.

മുമ്പ് മറ്റൊരു വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ. ഇതേ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു. സിപിഎം പ്രവർത്തകയായ യുവതിയെയാണ് സജിമോൻ കാറിലിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇതേ തുടർന്ന് ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപയാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്.

കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തിരുവല്ല ന​ഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ പത്തു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. സാമ്പത്തിക ആരോപണങ്ങളെ തുടർന്ന് പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്ന് തിരുവല്ല ഏരിയ സെക്രട്ടറി അറിയിച്ചു.സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ പീഡനക്കേസിൽ പത്തനംതിട്ടയിലെ സിപിഎമ്മിൽ ചേരിപ്പോര്. കേസിൽ ഇരയായ യുവതിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയും പ്രതിയെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ ഒരുവിഭാ​ഗം നേതാക്കളും പ്രവർത്തകരും രം​ഗത്തെത്തി.

ഇതോടെ സംഭവത്തിൽ പാർട്ടി അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. അടുത്ത ജില്ലാ കമ്മിറ്റി യോ​ഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സി.പി.എമ്മിനെ വെട്ടിലാക്കിയ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ പാര്‍ട്ടി പ്രവര്‍ത്തകയെ സസ്​പെൻഡ്​ ചെയ്​തിരുന്നു. പരാതിക്കാരിയുടെ നടപടികള്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും വിഡിയോ പ്രചരിച്ചത്​ മോശം സന്ദേശം നല്‍കുകയും ചെയ്​തതു കൊണ്ടാണ് നടപടി എടുത്തതെന്നായിരുന്നു ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആൻറണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്​ പറഞ്ഞത്.

പൊലീസ്​ കേസെടുത്ത പ്രതിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സജിമോനെതിരേ ഇതു വരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏരിയ സെക്രട്ടറിയുടെ ഈ നടപടി പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇരക്കെതിരെ നടപടി എടുക്കുകയും പ്രതിയെ സംരക്ഷിക്കുകയും മാത്രമല്ല, അത് മാധ്യമങ്ങളോട് പറയുകയും ചെയ്തത് വഴി പാർട്ടിയെ കുറിച്ച് തെറ്റായ സന്ദേശമാണ് ഏരിയ സെക്രട്ടറി നൽകിയതെന്ന വികാരമാണ് ഒരു വിഭാ​ഗം നേതാക്കൾക്കുള്ളത്. ഇത് സംബന്ധിച്ച് നേതാക്കൾ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയെന്നാണ് സൂചനകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button