Latest NewsNewsIndiaInternational

തങ്ങളുടെ അധികാര മേഖല എന്ന് ചൈന അവകാശപ്പെടുന്നിടത്ത് വിയറ്റ്നാം – ഇന്ത്യ സംയുക്ത നാവിക അഭ്യാസം

പൂർണ്ണമായും തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്ന സ്ഥലത്ത് നടത്തുന്ന അഭ്യാസപ്രകടനം ചൈനക്കുള്ള താക്കീത് കൂടിയാണ് എന്ന് വിലയിരുത്തുന്നു, ലഡാക്കിൽ ചൈന മാസങ്ങളിച്ച തുടരുന്ന പ്രകോപനത്തിന് മറുപടി കൂടിയാണിത്

ന്യൂഡൽഹി: സിന്ധ് മേഖലയിൽ പാകിസ്ഥാനുമായി ചേർന്ന് അടുത്തിടെ ചൈന നടത്തിയ സൈനിക അഭ്യാസത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. തങ്ങളുടെ മാത്രം അധികാര മേഖല എന്ന് മേനിപറയുന്ന ചൈനാക്കടലിൽ വിയറ്റ്നാമുമായി സംയുക്ത നാവിക അഭ്യാസം നടത്തി ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ നാവികസേന.

Also related: ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വഴി തിരിച്ചെത്തിയ 279 യാത്രക്കാരെ കണ്ടെത്താനായിട്ടില്ല; തെലങ്കാന

മദ്ധ്യ വിയറ്റ്നാമിയ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശത്ത് സഹായത്തിനായി എത്തിയ ഐ.എൻ.എസ് കില്‍ട്ടാന്‍ വിയറ്റ്നാം നാവിക സേനയുമായി ചേർന്നാണ് രണ്ട് ദിവസങ്ങളായി അഭ്യാസം നടന്നു വരുന്നത്. വിയറ്റ്നാം – ഇന്ത്യ നാവിക സഹകരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ട് വിയറ്റ്നാം നാവിക സേനയുമായി ചേർന്ന് പാസേജ് അഭ്യാസമാണ് ഡിസംബർ 26, 27 തീയതികളിൽ ചൈനാക്കടലിൽ നടന്നുവരുന്നത്.

Also related: ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വഴി തിരിച്ചെത്തിയ 279 യാത്രക്കാരെ കണ്ടെത്താനായിട്ടില്ല; തെലങ്കാന

പൂർണ്ണമായും തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്ന സ്ഥലത്ത് നടത്തുന്ന അഭ്യാസപ്രകടനം ചൈനക്കുള്ള താക്കീത് കൂടിയാണ് എന്ന് വിലയിരുത്തുന്നു. ലഡാക്കിൽ ചൈന മാസങ്ങളായി തുടരുന്ന പ്രകോപനത്തിന് മറുപടി കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button