News

ശാഖ കല്യാണം വേണ്ടെന്ന വച്ചതിന് പിന്നിലുള്ള കാരണങ്ങള്‍ പുറത്ത്, അരുണ്‍ ആര് ? അരുണ്‍ എന്നത് ശരിയായ പേരോ

യുവാവ് ആരെന്നതിനെ കുറിച്ച് അജ്ഞാതം

തിരുവനന്തപുരം : അരുണ്‍ എന്ന കൊലയാളിയുടെ ലക്ഷ്യം കോടികള്‍ വിലമതിയ്ക്കുന്ന സ്വത്തുക്കള്‍ . ത്രേസ്യപുരം സ്വദേശി ശാഖാകുമാരിയെ 28 കാരനായ ഭര്‍ത്താവ് അരുണ്‍ ഷോക്കേല്‍പ്പിച്ച് കൊന്ന സംഭവത്തില്‍ വിവാഹത്തിനെ മുന്നേ ആസുത്രണം ഉണ്ടായിരുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. അരുണിന്റെ കുടുംബ പശ്ചാത്തലം എല്ലാവര്‍ക്കും അജ്ഞാതമാണ്. അരുണ്‍ എവിടെയുള്ള ആളാണന്നു പോലും ആര്‍ക്കും അറിവില്ല. രണ്ടു വര്‍ഷം മുന്‍പ് ശാഖാ കുമാരിയുടെ മാതാവിന് വന്ന സ്‌ട്രോക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ നഗര ഹൃദയത്തിലുള്ള പി ആര്‍ എസ് ആശുപത്രിയില്‍ നടത്തിയ ദീര്‍ഘ നാളത്തെ ചികിത്സക്കിടെയാണ് ശാഖാ കുമാരി അരുണിനെ പരിചയപ്പെടുന്നത്.
അരുണ്‍ അനന്തപുരി ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ എന്നാണ് ശാഖ കുമാരിയോടു പറഞ്ഞിരുന്നത്.

Read Also : അരുണ്‍ ചതിച്ചു, എല്ലാം മുന്‍കൂട്ടിയുള്ള പദ്ധതി :ചേച്ചി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്

ശാഖായുടെ കുട്ടിക്കാലം തിക്താനുഭവങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ പിതാവിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബന്ധു വീടായ കൊല്ലത്തായിരുന്നു ശാഖയുടെ കുട്ടിക്കാലം. കുടംബത്തിലെ താളപ്പിഴകള്‍ നേരില്‍ കണ്ടതു കൊണ്ടു തന്നെ വിവാഹമേ വേണ്ടന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശാഖ. ആരുമായി പെട്ടന്ന് അടുക്കാത്ത വളരെ ബോള്‍ഡായ ശാഖാ കുമാരി എത്ര പെട്ടന്ന് ഈ യുവാവുമായി സൗഹൃദത്തിലായി എന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്ര ആലോചിട്ടിട്ടും പിടികിട്ടുന്നില്ല.

അതേ സമയം പൊലീസിന്റെ ചോദ്യംചെയ്യലില്‍ ശാഖയുടെ ഭര്‍ത്താവ് അരുണ്‍ (28) കുറ്റം സമ്മതിച്ചു.. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്. രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു വിവാഹം.  തനിക്കൊരു കുഞ്ഞിനെ വേണമെന്ന ശാഖയുടെ ആവശ്യം യുവാവിനെ പ്രകോപിപ്പിച്ചിരുന്നുവെന്നും പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button