തിരുവനന്തപുരം: പ്രസവിച്ചു കിടക്കുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയർ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെ കൊലപാതകം നടത്താനായിരുന്നു പ്രതി അനുഷ പദ്ധതിയിട്ടിരുന്നത്. ഇതിന് വേണ്ടിയാണ് അനുഷ നഴ്‌സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയത്.
Read Also: വീട്ടിൽ ക്ലീനിംഗിനെത്തി സ്വർണ്ണവും വജ്രവും കവർന്നെടുത്തു: യുവതി അറസ്റ്റിൽ
പത്തനംതിട്ട പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരെയാണ് വധശ്രമം നടന്നത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ പെൺസുഹൃത്താണ് അനുഷ. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്‌നേഹയെ അപായപ്പെടുത്തി ഭർത്താവായ അരുണിനെ സ്വന്തമാക്കുക എന്നതായിരുന്നു അനുഷയുടെ ലക്ഷ്യം. ഇക്കാര്യം അനുഷ പോലീസിനോട് സമ്മതിക്കുകയും ചെയ്തു. അനുഷയും വിവാഹിതയാണ്. ഇവരുടെ ഭർത്താവ് നിലവിൽ വിദേശത്താണ്.
അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
Read Also: മലേറിയ, ഡെങ്കിപ്പനി എന്നിവയിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള 5 എളുപ്പവഴികൾ ഇവയാണ്
Post Your Comments