തിരുവനന്തപുരം : അരുണ്‍ ശരിയ്ക്കും ചേച്ചിയെ ചതിക്കുകയായിരുന്നു. വിവാഹ ദിവസം അരുണ്‍ പള്ളിയിലെത്തിയത് വൈകിയാണ്, ബന്ധുക്കളോ സുഹൃത്തുക്കളോ ആരും കൂടെയില്ലാതെ. ഇതോടെ ചേച്ചി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഞാന്‍ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്…’ ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയുടെ വാക്കുകളാണ്. ഉത്രയുടെ കൊലപാതകം ഉദാഹരണമാക്കിയാണ് സൂചന നല്‍കിയത്.
Read Also : 17കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
പണത്തിനു വേണ്ടിമാത്രമാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ തയാറായതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അരുണ്‍ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുന്നുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താന്‍ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുണ്‍ 50 ലക്ഷംരൂപയും 100 പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ശാഖ വിവാഹത്തിനു മുന്‍പും പലതവണ അരുണിനു പണം നല്‍കിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണു പണം നല്‍കിയത്. കല്യാണദിവസം അരുണ്‍ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുണ്‍ എതിര്‍ത്തു. വിവാഹശേഷം അരുണ്‍ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തില്‍ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുണ്‍ ഫോട്ടോയെടുക്കാന്‍ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങള്‍ ആരെയും കാണിക്കരുതെന്നു വിലക്കിയിട്ടുണ്ട്. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.
അരുണ്‍ ആവശ്യപ്പെടുമ്പോഴൊക്കെ ശാഖ പണം നല്‍കിയിരുന്നു. കാറും അരുണിന്റെ പേരിലാണ് വാങ്ങിയത്. കുറച്ച് വസ്തുവിറ്റ് പണം നല്‍കാന്‍ അരുണ്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിലാണ് വിവാഹത്തിന്റെ റജിസ്‌ട്രേഷന്‍ വൈകിയത്. ശാഖ ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്‌സാപ് മെസേജുകളും പ്രീത പൊലീസിനു കൈമാറി.
Post Your Comments