ഇറ്റലി: പഴയ പോംപെ പട്ടണത്തില്‍ നിന്ന് 2000 വര്‍ഷം മുമ്പുള്ള ‘ഫാസ്റ്റ് ഫുഡ് സ്റ്റാള്‍’ കണ്ടെത്തി ഗവേഷകര്‍. പോളിക്രോം പാറ്റേണുകള്‍ കൊണ്ട് ചിത്രപ്പണി ചെയ്ത് അലങ്കരിച്ചതും അഗ്നിപര്‍വ്വത ചാരത്താല്‍ മൂടിപ്പോയതുമായ ലഘുഭക്ഷണ കൗണ്ടറാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ വീണ്ടെടുത്തത്. എ.ഡി 78 ലേതാണ് നിര്‍മാണമെന്നാണ് വിലയിരുത്തല്‍. അന്ന് പോംപെ നഗരത്തെ സമ്ബൂര്‍ണ്ണമായി നശിപ്പിച്ചുകൊണ്ട് മൗണ്ട് വെസ്യൂസില്‍ അഗ്നിപര്‍വത സ്ഫോടനം നടന്നിരുന്നു. അപകടത്തില്‍ 2000 മുതല്‍ 15000 ആളുകള്‍വരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
സ്ഫോടനത്തില്‍ തകര്‍ന്ന പോംപെ നഗരത്തില്‍ നിന്നാണ് ഭക്ഷണ കൗണ്ടര്‍ ഗവേഷകര്‍ വീണ്ടെടുത്തത്. പുരാതന റോമാക്കാരുടെ ഭക്ഷണ ശീലത്തെക്കുറിച്ച് ഗവേഷകര്‍ക്ക് സൂചനകള്‍ നല്‍കുന്നതാണ് പുതിയ കണ്ടുപിടിത്തം. തെര്‍മോപോളിയം എന്നാണ് കണ്ടെത്തിയ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് ഭാഷയില്‍ ‘തെര്‍മോസ്’ എന്നാല്‍ ചൂടുള്ളതെന്നും ‘പോളിയോ’ എന്നാല്‍ വില്‍ക്കുന്നതെന്നുമാണ് അര്‍ഥം. നിലവിലെ ലഘുഭക്ഷണ സ്റ്റാളുകള്‍ക്ക് തുല്യമാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments