News

ഹോട്ടലുകളും, ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍

കറുത്ത പെയിന്റില്‍ മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ പേരെഴുതിയ കടകള്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളെന്ന് സംശയം, കേന്ദ്രം അന്വേഷണത്തിന്

തിരുവനന്തപുരം: കേരളത്തില്‍ കുറച്ചു കാലങ്ങളായി കറുത്ത പെയിന്റില്‍ മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ പേരെഴുതിയ ഹോട്ടലുകള്‍ സര്‍വസാധാരണമാണ്. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഹോട്ടലുകളും, ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

Read Also:സംസ്ഥാനത്ത് ഇന്നും ആശ്വാസം, ഇന്ധന വിലയിൽ വർദ്ധനവില്ല

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളായി ഇത്തരം ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ്, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം കടകളെ നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഷവര്‍മ, ഷവായി, അല്‍ഫാം, കുഴിമന്തി പോലുള്ള അറേബ്യന്‍ ഭക്ഷണങ്ങള്‍ തുടങ്ങുന്ന കടകളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്.

തട്ടുകടകള്‍ മുതല്‍ വന്‍മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസം, ഷവര്‍മ കഴിച്ച് ഒരു കുട്ടി മരിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ഇത്തരം ഭക്ഷണശാലകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തുര്‍ക്കി,സിറിയ, ഇറാന്‍,സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങാന്‍ പ്രധാനമായും ഫണ്ട് എത്തുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button