ഏകദേശം 50,000 ത്തോളം വരുന്ന ജീവനക്കാർക്ക് ലോട്ടറി ടിക്കറ്റ് വിതരണം ചെയ്ത് വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് റൈസിംഗ് കെയ്ൻ സിഇഒ ആയ ഗ്രേവ്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് റൈസിംഗ് കെയ്ൻ. ജീവനക്കാർക്ക് ജാക്ക്പോട്ട് ടിക്കറ്റുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിനായി 10,00,000 ഡോളറാണ് ഗ്രേവ് നീക്കിവെച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, എല്ലാ ജീവനക്കാർക്കും വേണ്ടി 50,000 ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എല്ലാ ജീവനക്കാർക്കും ടിക്കറ്റ് നൽകാൻ രണ്ട് ഡോളർ വീതമാണ് ചിലവായിട്ടുള്ളത്. കൂടാതെ, 830 മില്യൺ ഡോളറാണ് ജാക്ക്പോട്ടിന്റെ സമ്മാനത്തുക.
Also Read: നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് ലാഭമാണ്: മാളിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ലെന്ന് എം.എ യൂസഫലി
50,000 ടിക്കറ്റിൽ ഏത് ടിക്കറ്റിന് സമ്മാനം ലഭിച്ചാലും ആ തുക തുല്യമായി ജീവനക്കാർക്ക് വീതിച്ചു നൽകാനാണ് ഗ്രേവ് തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും വർദ്ധിച്ചുവരുന്ന ജീവിത ചിലവുകൾക്കിടയിൽ ജീവനക്കാരെ സഹായിക്കാനുമാണ് വ്യത്യസ്ത പ്രവർത്തനവുമായി റൈസിംഗ് കെയിൻ എത്തിയത്.
Post Your Comments