ടെക്‌സാസ്: ഫാസ്റ്റ്ഫുഡ് പ്രേമികളായ മാതാപിതാക്കളുടെ കുഞ്ഞ് പട്ടിണി കിടന്ന് മരിച്ചു. ഒരു വയസുകാരിയായ കുഞ്ഞാണ് മരണപ്പെട്ടത്. ടെക്‌സാസിലാണ് സംഭവം. കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് കോടതി ശിക്ഷ വിധിച്ചു. വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തിയ പിതാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ജനിച്ചപ്പോഴുള്ള ഭാരത്തേക്കാൾ കുറഞ്ഞ ഭാരത്തിലാണ് ഒരു വയസുകാരി മരിച്ചത്.
Read Also: നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും
26 കാരനായ ക്രിസ്റ്റ്യൻ മിഗേൽ ബിൽപ്പ് ടൊറൻസിനാണ് ശിക്ഷ ലഭിച്ചത്. ഫാസ്റ്റ് ഫുഡ് പ്രേമികളായ മിഗേലും ഭാര്യയും ഒരു വയസുകാരിയായ മകളുടെ ആരോഗ്യം വേണ്ട രീതിയിൽ ശ്രദ്ധിച്ചിരുന്നില്ല. മാസങ്ങളോളം ഇവർ കുട്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചിരുന്നില്ല. മാസങ്ങളായി മകളുടെ ഭാരം കുറഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് ശ്രദ്ധിക്കാതിരുന്നതിനും മകളെ പട്ടിണി മൂലം മരിക്കാൻ വിടുകയും ചെയ്ത രക്ഷിതാക്കൾക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2021 ജൂണിലാണ് ഇവരുടെ മകൾ ജോർജിയ മരണപ്പെടുന്നത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കുള്ളിലാണ് ജോർജിയ മരിച്ചത്.
കുട്ടിക്ക് ഗുരുതര പോഷണക്കുറവ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. നൂറ് കിലോയിലധികം ഭാരമുള്ള ജോർജിയയുടെ മാതാപിതാക്കൾ കുട്ടിക്ക് ഭക്ഷണം കൃത്യ സമയത്ത് നൽകാനോ ചികിത്സ എത്തിക്കാനോ ശ്രമിച്ചിരുന്നില്ല.
Post Your Comments