Life Style

കാന്‍സര്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ഈ ഭക്ഷണങ്ങള്‍

പ്രായം കൂടിയവരിലും പ്രായം കുറഞ്ഞവരിലും ഒരുപോലെ ക്യാന്‍സര്‍ കണ്ടു വരുന്നു. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കില്‍ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളില്‍ കണ്ടു വരികയാണ്. തെറ്റായ ഭക്ഷണശീലമാണ് ക്യാന്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത്.

അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഹാനികരമായ ഭക്ഷണങ്ങളെ ഒഴിവാക്കി നിര്‍ത്തിയാല്‍ ഒരു പരിധിവരെ ക്യാന്‍സര്‍ ഒഴിവാക്കാവുന്നതാണ്. ക്യാന്‍സറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ചറിയാം.

സ്‌നാക്ക്സ്.

ചിപ്‌സ്, മിക്ചര്‍ പോലെയുള്ള വറുത്ത സ്നാക്ക് സ്ഥിരമായും അമിതമായും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നു. ഇത്തരം സ്നാക്ക്സ് കഴിക്കാന്‍ ഏതൊരാളും ഇഷ്ടപ്പെടുന്നു, എന്നാല്‍ ഇവ എത്രത്തോളം അപകടകരമാണെന്ന കാര്യം ആര്‍ക്കും അറിയില്ല.

പോപ്കോണ്‍

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന് വിഭവമാണ് പോപ്‌കോണ്‍. മൈക്രോവേവ് ഓവനില്‍ തയ്യാറാക്കുന്ന പോപ്കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാന്‍സറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്കോണില്‍ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.</p>

കാന്‍ ഫുഡ്

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തില്‍പ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാന്‍ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

ട്രാന്‍സ് ഫാറ്റ് ഫുഡ്

അമിത മധുരവും ട്രാന്‍സ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാന്‍സര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു.

കോളകള്‍
കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്ടമാണ്. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

പഞ്ചസാര

പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button