Latest NewsNewsIndia

വിവാഹ വാർഷികത്തിന് ഒരു ഭർത്താവും ഭാര്യയ്ക്ക് നൽകിയിട്ടില്ലാത്ത സമ്മാനം!

വിവാഹ വാര്‍ഷികത്തിന്​ ഭാര്യക്ക്​ ചന്ദ്രനില്‍ മൂന്നേക്കര്‍ വാങ്ങി നല്‍കി ഭര്‍ത്താവ്​

വിവാഹവാർഷിക ദിനത്തിൽ പങ്കാളികൾ പരസ്പരം സമ്മാനങ്ങളും സർപ്രൈസുകളും ഒരുക്കാറുണ്ട്. രാജസ്​ഥാനിലെ അജ്​മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികത്തിന്​ ഭാര്യക്ക്​ നൽകിയ സമ്മാനമാണ് ഇപ്പോൾ വൈറലാകുന്നത്.

ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് എട്ടാമത്തെ വിവാഹ വാർഷികത്തിൽ ഭാര്യ സപ്ന അനിജയ്ക്ക് ഭർത്താവ് സമ്മാനമായി നൽകിയത്. ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ധർമേന്ദ്ര അനിജ സ്ഥലം വാങ്ങിയത്. ഒരു വർഷം നീണ്ട അധ്വാനത്തിനൊടുവിലാണ് ഭാര്യയ്ക്ക് വേണ്ടി ധർമെന്ദ്ര ചന്ദ്രനിൽ സ്ഥലം വാങ്ങിയത്.

Also Read: മകളെ ഉറക്ക ഗുളിക നല്‍കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍

ചന്ദ്രനിൽ വാങ്ങിയ സ്ഥലത്തിന്റെ ഫ്രെയിം ചെയ്ത ഡോക്യുമെന്റുകളാണ് വിവാഹ വാർഷിക ദിനത്തിൽ സപ്നയ്ക്ക് സമ്മാനമായി ലഭിച്ചത്. വ്യത്യസ്തമായി എന്തെങ്കിലും നൽകണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രനിലെത്തിയ സന്തോഷമുണ്ടെന്നാണ് സപ്ന ഇതിനോട് പ്രതികരിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പ്, ബോധ് ഗയ സ്വദേശിയായ നീരജ് കുമാർ തന്റെ ജന്മദിനത്തിൽ ചന്ദ്രനിൽ ഒരു ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരുഖാൻ, സുശാന്ത് സിംഗ് എന്നിവർ ചന്ദ്രനിൽ ഭൂമി വാങ്ങിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button