Latest NewsIndiaNews

ചന്ദ്രന് ചുറ്റും പ്രഭാവലയവും രണ്ട് നക്ഷത്രങ്ങളുമുള്ള അത്ഭുത കാഴ്ച: മൂൺ ഹാലോ പ്രതിഭാസം കാണാം

വെള്ളിയാഴ്ച രാത്രി ആകാശത്ത് നോക്കുന്നവർക്ക് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം രണ്ട് നക്ഷത്രങ്ങളുമുള്ള അത്ഭുത കാഴ്ച കാണാം. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. സൂര്യനില്‍ നിന്ന് വരുന്ന പ്രകാശകിരണങ്ങള്‍ വായുവിലെ ജലകണങ്ങളില്‍ തട്ടി പ്രതിഫലിച്ചാണ് പകല്‍ സമയം മഴവില്ലുണ്ടാകുന്നത്.

ഇതുപോലെ തന്നെ രാത്രിയിൽ മഴവില്ല് ഉണ്ടാകുമ്പോൾ അത് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്. ഇതാണ് ഇപ്പോൾ ആകാശത്ത് കാണുന്നത്. രണ്ട് പ്രതിഭാസങ്ങളാണ് ചന്ദ്രന് ചുറ്റും മഴവില്ല് പ്രത്യക്ഷപ്പെടാൻ കാരണമാകുന്നത്. മൂൺ ബോയെന്നും മൂൺ ഹാലോ എന്നുമാണ് ഈ പ്രതിഭാസങ്ങളെ വിളിക്കുന്നത്. കാഴ്ചയിൽ ഏറെക്കുറെ ഒരു പോലെയിരിക്കുമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ രണ്ടും തമ്മിൽ വ്യത്യാസം കണ്ടെത്താനാകും.

ലോ ബഡ്ജറ്റിൽ കിടിലൻ ഫീച്ചറുകൾ! ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എത്തുന്നു, ലോഞ്ച് തീയതി അറിയാം

ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല. എന്നാൽ, അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും കാണാൻ സാധിക്കും.റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്. 22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. ഓരോ പ്രദേശത്ത് നിന്നും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്. എന്നാൽ തീവ്ര പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button