Latest NewsNewsIndiaCrime

മകളെ ഉറക്ക ഗുളിക നല്‍കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ട ശേഷം ഇവര്‍ കാറില്‍ കയറി പോകുകയായിരുന്നു

തിരുപ്പൂര്‍ : എട്ടു വയസ്സുള്ള മകളെ ഉറക്ക ഗുളിക നല്‍കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍ ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്. അവിനാശി തണ്ടുകാരന്‍ പാളയത്താണ് വനിത ഡോക്ടര്‍ കുട്ടിയെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചത്. ഇവര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവം ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ട ശേഷം ഇവര്‍ കാറില്‍ കയറി പോകുകയായിരുന്നു.

ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. തന്നെയും മകളെയും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണെന്നും, മകള്‍ തന്റെ വിദേശ യാത്രയ്ക്ക് തടസമാകുമെന്ന് കരുതിയാണ് അമിതമായി ഉറക്കഗുളിക നല്‍കി വഴിയോരത്ത് ഉപേക്ഷിച്ചതെന്നുമാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button