ശാസ്ത്ര ലോകത്തെ ഇന്നും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി ഇതിനോടകം നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, ഇതുവരെയുള്ള കണ്ടെത്തലുകളെ മറികടന്ന് ചന്ദ്രന്റെ പ്രായവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് നിലവിൽ കരുതുന്നതിനേക്കാൾ വളരെയധികം പ്രായമുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 1972-ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലകൾ വിശദമായി പഠിച്ചതിനുശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രന്റെ പ്രായം ഏകദേശം 4.46 ബില്യൺ (446 കോടി) വർഷമാണ്.
ഫീൽഡ് മ്യൂസിയത്തിലെ മെറ്റിയൊറിറ്റിക്സ് ആൻഡ് പോളാർ സ്റ്റഡീസിന്റെ റോബോട്ട് എ പ്രിറ്റ്സ്കർ, ക്യൂറേറ്റർ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ജെനിക ഗ്രീർ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ചൊവ്വയുടെ വലിപ്പമുളള വസ്തുവായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രവാദം. ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. 1972-ൽ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ ‘സിർക്കോൺ’ എന്ന ധാതുവിനെ കുറിച്ച് കൃത്യമായ പഠനങ്ങൾ ശാസ്ത്രജ്ഞൻ നടത്തിയിട്ടുണ്ട്. ചന്ദ്രന്റെ ആദ്യ കാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപം കൊണ്ട സിർക്കോൺ ധാതു, ചന്ദ്രന്റെ സൃഷ്ടിക്കുശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖര വസ്തുക്കളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
Post Your Comments