ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന് ആദ്യം അനുമതി. ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ കൊവിഷീല്‍ഡിനാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വാക്സിന് ബ്രിട്ടണില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലും അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
read also : അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം
ബ്രിട്ടനിലെ ഡ്രഗ് റെഗുലേറ്റര്‍ വാക്സിന് അംഗീകാരം നല്‍കിയാല്‍ സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗൈനേസേഷനിലെ വിദഗ്ദ സമിതി യോഗം ചേരും. വാക്സിന്റെ വിദേശത്തും ഇന്ത്യയിലുമായി നടത്തിയ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യും. കൊവിഷീല്‍ഡിന് അനമുതി നല്‍കിയാല്‍ ഇന്ത്യയില്‍ ആദ്യമായി അനുമതി നല്‍കുന്ന വാക്സിന്‍ ഇതാകും. അടിയന്തര അനുമതി നേടിയെടുത്താല്‍ 2021 ജനുവരിയോടെ വാക്സിനേഷന്‍ ആരംഭിക്കാമെന്നാണ് കരുതുന്നത്.
Post Your Comments