News

അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം

മസ്‌കറ്റ്: അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച് ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം. ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ തീരുമാനിച്ചു. സുപ്രീം കമ്മറ്റിയാണ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഡിസംബര്‍ 29 മുതല്‍ ഒമാന്റെ കര, സമുദ്ര, വ്യോമാതിര്‍ത്തികള്‍ തുറന്നുനല്‍കും. ഒമാന്‍ സര്‍ക്കാര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡിസംബര്‍ 29ന് രാത്രി 12 മുതല്‍ തന്നെ അതിര്‍ത്തികള്‍ തുറക്കാന്‍ ആരംഭിക്കും.

Read Also : സംസ്ഥാനത്തെ സ്‌കൂളുകൾ ‍ തുറക്കാൻ തീരുമാനം ; പുതുക്കിയ മാർ‍ഗനിർദേശങ്ങൾ പുറത്തിറക്കി

അതേ സമയം ഒമാനിലേക്ക് വരുന്ന എല്ലാവര്‍ക്കും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് സുപ്രീം കമ്മറ്റി അറിയിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് പുറപ്പെടുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയിട്ടുള്ള പിസിആര്‍ ടെസ്റ്റിന്റെ ഫലമാണ് കൈവശം കരുതേണ്ടത്. എന്നാല്‍ ഒമാനിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഒരിക്കല്‍ കൂടി പരിശോധന നടത്തുകയും വേണമെന്നും സുപ്രീം കമ്മറ്റി നിര്‍ദേശിക്കുന്നു.

രാജ്യത്ത് ഏഴില്‍ ദിവസത്തില്‍ കുറഞ്ഞ ദിനങ്ങള്‍ തങ്ങുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഒമാന്‍ കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തികള്‍ അടച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button