തിരുവനന്തപുരം: പാർലമെൻറിൻ്റെ ഇരുസഭകളും പാസാക്കിയ കാർഷിക നിയമങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ വ്യാഴാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. സ്പീക്കർ ശ്രീരാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.ഇതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഗവർണർ- സർക്കാർ പോര് അവസാനിക്കാനാണ് സാധ്യത.
Also related: വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ കണക്ക് അറിയാം
കഴിഞ്ഞ ബുധനാഴ്ച്ച പ്രത്യേക സമ്മേളനം കൂടാൻ ഗവർണറോട് സർക്കാർ അനുമതി ചോദിച്ചുവെങ്കിലും അദ്ദേഹം നൽകിയിരുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായിരുന്നു സ്പീക്കർ രാജ്ഭവനിലെത്തിയത്.
Also related: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
സഭ ചേരേണ്ട അടിയന്തിര സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ വിശദീകരണം നൽകിയതിന് പിന്നാലെ മന്ത്രിമാരായ എകെ ബാലനും, വിഎസ് സുനിൽക്കുമാറും ഇന്ന് രാജ്ഭവനിൽ എത്തി ഗവർണറെക്കണ്ടിരുന്നു. പിന്നീട് സീപീക്കറുടെ സന്ദർശനം കൂടിയായപ്പോൾ ഗവർണർ -സർക്കാർ ശീതയുദ്ധത്തിന് വിരാമം കുറിച്ചു കൊണ്ടുള്ള തീരുമാനം ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുകയായിരുന്നു.
Post Your Comments