Latest NewsNewsGulf

യജ്ഞത്തിന് തുടക്കം.. സൗദി കിരീടാവകാശി കോവിഡ് വാക്സിന്‍ സ്വീകരിച്ചു; വീഡിയോ

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി.

റിയാദ്: വിവാദങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറച്ചുകൊണ്ടാണ് കിരീടാവാശി ആദ്യ ഡോസ് സ്വീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.

http://

എന്നാൽ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു. അതേസമയം, സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. അതേസമയം ഒമ്പത് പേരാണ് ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 207 പേർ കൂടി സുഖം പ്രാപിച്ചപ്പോള്‍ രാജ്യത്തുടനീളം 178 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയർന്നു.

Read Also: സൗദിയിൽ ഇന്ന് 178 പേർക്ക് കോവിഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button