Latest NewsNewsInternational

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കിയിലേക്ക്: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം ആദ്യം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ചാണ് കൊല ചെയ്യപ്പെട്ടത്.

റിയാദ്: തുര്‍ക്കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് സന്ദർശിക്കാനൊരുങ്ങി സൗദി കിരീടാവകാശി. തുര്‍ക്കിയെ കൂടാതെ, സൈപ്രസ്, ഗ്രീസ്, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കായിരിക്കും ഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യാത്ര. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്‌. ജൂണ്‍ ആദ്യം തന്നെ യാത്ര നടക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, യാത്ര സംബന്ധമായി സൗദി സര്‍ക്കാരിന്റെ മീഡിയ ഓഫീസ് പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കൊലപാതകത്തിനും കൊവിഡ്-19 പകര്‍ച്ചവ്യാധിക്കും ശേഷമുള്ള രാജകുമാരന്റെ ആദ്യ പര്യടനമാണിത്. 2019 ല്‍ ജി-20 ഉച്ചകോടിക്കായി അദ്ദേഹം ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായ 2018 ലെ പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം ആദ്യമായാണ് സൗദി ഭരണാധികാരി തുര്‍ക്കി സന്ദർശിക്കുന്നത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ചാണ് കൊല ചെയ്യപ്പെട്ടത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button