COVID 19Latest NewsNewsSaudi Arabia

സൗദിയിൽ ഇന്ന് 178 പേർക്ക് കോവിഡ്

റിയാദ്​: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം​ ബാധിച്ച 207 പേർ കൂടി രോഗമുക്തരായി. ഒമ്പത്​ പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിക്കുകയുണ്ടായി​. 178 പേർക്ക്​ പുതുതായി വൈറസ്​ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 361903 ഉം രോഗമുക്തരുടെ എണ്ണം 352815 ഉം ആയി ഉയർന്നു. മരണസംഖ്യ 6168 ആയി ഉയർന്നു.

രോഗ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2920 പേരാണ്​. ഇതിൽ 376 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്​. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 44, മക്ക​ 31, മദീന 31, കിഴക്കൻ പ്രവിശ്യ 29, അസീർ 9, തബൂക്ക്​ 9, വടക്കൻ മേഖല 7, ഖസീം 6, അൽബാഹ 4, അൽജൗഫ്​ 3, ഹാഇൽ 3, നജ്​റാൻ 1, ജീസാൻ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button