ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ നിവാസികളെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കര്‍. ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരെയും പദ്ധതി സൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. ഓരോ വ്യക്തിക്കും നിശ്ചിത തുക ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ വരെ സാമ്പത്തിക പരിരക്ഷ നല്‍കും.
അധിക കുടുംബങ്ങള്‍ക്ക് പി.എംജയ് പ്രവര്‍ത്തന വിപുലീകരണമായി 15 ലക്ഷം രൂപ (ഏകദേശം) വരെ നല്‍കും. ആയുഷ്മാന്‍ ഭാരത് പി.എം.ജയ് ഷെഹത്തിന് ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിയ്ക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും പരിപാടിയില്‍ പങ്കെടുക്കും.
read also: ‘കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കേരളത്തില്‍ നടക്കുന്നത് വമ്പന്‍ പ്രതിഷേധം’; സീതാറാം യെച്ചൂരി
പി.എംജയ് യുമായി ഒത്തുചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രീതിയില്‍ ഈ പദ്ധതി പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ഗുണഫലം രാജ്യത്ത് ആകമാനം ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പി.എം.ജയ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ നിന്ന് ഈ സേവനം ലഭ്യമാക്കും.
Post Your Comments