മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വാക്കുകളില്‍ പക്ഷേ ആത്മവിശ്വാസമുണ്ടെന്ന് തോന്നുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം കാര്‍ഷികനിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
നിയമങ്ങളെ എതിര്‍ക്കുന്നതുവഴി ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ ശ്രമിക്കുന്നതെന്നും കര്‍ഷകരുടെ പേരില്‍ തങ്ങളുടെ രാഷ്ട്രീയ തത്വങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന തിരക്കിലാണെന്നും ആരോപിച്ചു. ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് കോടി കര്‍ഷകരുമായുള്ള വീഡിയോ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രചരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പണമെത്തിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അഗ്രികള്‍ച്ചറല്‍ പ്രോഡക്ട് മാര്‍ക്കറ്റ് കമ്മിറ്റി( എപിഎംസി) മണ്ടികളില്ലാത്തതിനാല്‍ കേരളത്തില്‍ നിന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം അനാവശ്യമാണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. വിവാദ നിയമങ്ങള്‍ക്കെതിരെ കേരളത്തില്‍ വമ്പന്‍ പ്രതിഷേധം നടക്കുന്നുണ്ടെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.
read also: കാര്‍ഷിക നിയമം കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? എന്നിട്ടും പഞ്ചാബിന് വേണ്ടി വിലാപം: പ്രധാനമന്ത്രി
നിയമങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സഭാ സമ്മേളനത്തിന് പോലും ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല. ഇത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നും യെച്ചൂരി ആഞ്ഞടിച്ചു. അതേസമയം ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട് കൃഷി ചെയ്യുന്നില്ലെന്നും ഇക്കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ എന്തുകൊണ്ട് എപിഎംസി ഇല്ലെന്നും പ്രധാനമന്ത്രി ചോദ്യം ഉന്നയിച്ചു. കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഘടു ഒമ്പത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി സംവാദത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Post Your Comments