പാലക്കാട് : പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാ പിതാവിനായി തിരച്ചില്‍ ശക്തമാക്കി. തെങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഭാര്യയുടെ പിതാവ് പ്രഭു ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ ശക്തമാക്കി. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി അനീഷ് ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു. പ്രണയ വിവാഹത്തിന്റെ പേരില്‍ അനീഷിന്റെ ഭാര്യയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
Post Your Comments