KeralaLatest NewsNews

പാലക്കാട് ദുരഭിമാനക്കൊല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്: തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : “നിയമസഭ തെരഞ്ഞെടുപ്പില്‍ 20 ഇടത്ത് മത്സരിക്കും ; ജനങ്ങളുടെ ഹൃദയത്തിൽ പോസ്റ്ററുകൾ ഒട്ടിക്കും” : നടൻ ‍ ദേവൻ

ഇന്നലെയാണ് പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button