തിരുവനന്തപുരം കാരക്കോണത്ത് 51-കാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അരുണിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ശാഖാകുമാരിയുടെ മരണത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണി(28)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും ആശുപത്രിയിലും പറഞ്ഞത്.
Also Read: ആര് ഭരിക്കും? തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭരണകാര്യത്തിൽ അവ്യക്തത തുടരുന്നു
ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികളെ ചൊല്ലി ഇരുവരും പലതവണ കലഹം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ മാധ്യമങ്ങളോട് പറയുന്നത്. കുഞ്ഞുങ്ങൾ വേണമെന്ന് ശാഖ അരുണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടികൾ വേണ്ട എന്ന നിലപാട് ആയിരുന്നു അരുൺ സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്ന് പലതവണ ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രണ്ട് വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും നയിക്കുകയായിരുന്നു. ഷോക്കേറ്റതാണെന്ന് അരുൺ പറഞ്ഞതിനെ തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
Post Your Comments