ഭോപ്പാൽ: ഉത്തർപ്രദേശിനെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രേത്യേക മന്ത്രിസഭാ യോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്.
Also related: കാശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി വരെ നീട്ടി
നിയമം കർശനമായി നടപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി നരോത്തം സിംഗ് മിശ്ര പറഞ്ഞു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരും സമാനമായ നിയമം പാസാക്കിയിരുന്നു. ഡിസംബർ 28 ന് ആരംഭിക്കുന്ന നിയമസഭയുടെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് മുന്നോടിയായാണ് മന്ത്രിസഭ നിയമത്തിന് അനുമതി നൽകിയത്.
Also related: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കോവിഡ്
പ്രായപൂർത്തിയാവാത്ത കുട്ടികളെയോ, സ്ത്രികളെയോ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളുകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വരെ ശിക്ഷ നൽകാം എന്ന് നിയമത്തിൽ പറയുന്നു.
Also related: ‘എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ..’; അനിലിന്റെ അവസാന സന്ദേശം പുറത്ത്; ഹൃദയം നുറുങ്ങി സുഹൃത്തുക്കൾ
ഇതോടെ വിവാഹത്തിന് വേണ്ടിയാണ് മതം മാറുന്നതെങ്കിൽ വിവാഹം അസാധുവാകും. വിവാഹ ശേഷം മതം മാറുന്നതിനും നിബന്ധനകൾ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. അങ്ങനെയുള്ളവർ ജില്ലാ മജിസ്ടേറ്റിന് അപേക്ഷ നൽകണം. ഇത് പരിശോധിച്ച ശേഷമായിരിക്കും മതപരിവർത്തനത്തിന് അനുമതി ലഭിക്കുക.ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ കർണ്ണാടകയും ഹരിയാനയം ലൗ ജിഹാദ് വിരുദ്ധ നിയമം പാസ്സാക്കാൻ ഒരുങ്ങുകയാണ്.
Post Your Comments