KeralaLatest NewsNews

‘എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ..’; അനിലിന്റെ അവസാന സന്ദേശം പുറത്ത്; ഹൃദയം നുറുങ്ങി സുഹൃത്തുക്കൾ

വൈകാരികമായാണ് സുഹൃത്തക്കളോട് അനില്‍ സംസാരിക്കുന്നത്.

തിരുവനന്തപുരം: പ്രിയ കലാകാരൻ അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങി സുഹൃത്തുക്കൾ. മരണത്തിന് കീഴടങ്ങും മുമ്പ് ക്രിസ്‌മസ് രാത്രി അനില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്‌ദ സന്ദേശം പുറത്ത്. തന്നോടൊപ്പം ഒരുമിച്ച്‌ സ്‌കൂളില്‍ പഠിച്ച സുഹൃത്തക്കളോടാണ് വോയ്‌സ് മെസേജിലൂടെ അനില്‍ സംസാരിക്കുന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുക്കുന്ന ശബ്‌ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്‌മസ് ന്യൂഇയര്‍ ആശംസകള്‍ നേരുന്നത്. വൈകാരികമായാണ് സുഹൃത്തക്കളോട് അനില്‍ സംസാരിക്കുന്നത്.

ശ‌ബ്‌ദ സന്ദേശത്തിന്റെ പൂര്‍ണരൂപം

എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി, വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്‌മസ്…ഹാപ്പി ന്യൂ ഇയര്‍… എന്റെ പൊന്നു ചങ്കുകളെ.. എന്റെ ബിനു അവന്‍ ഗള്‍ഫില്‍ എന്തോ ആണ്. എന്റെ സുദീപ്… പേരെടുത്ത് പറഞ്ഞുകഴിഞ്ഞാല്‍ ഒരുപാട് പേരുണ്ട്. കാരണം നമ്മളെ മഞ്ച സ്‌കൂളില്‍ നമ്മള്‍ എല്ലാവര്‍ക്കും പരസ്‌പരം അറിയാവുന്ന ആള്‍ക്കാരാണ്. നമ്മള്‍ ഒരുമിച്ച്‌ മൂന്ന് വര്‍ഷം… സുദീപിന്റെ ചെരുപ്പെടുത്ത് കളഞ്ഞിട്ട് എന്‍ സി സി സാര്‍… ( പൊട്ടിച്ചിരിക്കുന്നു) എന്തൊക്കെ തമാശകളാണ്.

അന്ന് സുദീപ്… എനിക്ക് തോന്നുന്നു സുദീപ് അന്ന് ഇ ഡിവിഷനിലാണ്. ഞാന്‍ സിയിലാണ്. സുദീപ് ഇയിലാണ്. ഇയൊക്കെ ഉണ്ട് അന്ന്. ഓ… എന്തൊരു കാലഘട്ടമല്ലേ…സിനിമ തീയറ്ററിലേ.. മഞ്ച സ്‌കൂളില്‍ പഠിക്കുമ്ബം ഒരു മണിയ്‌ക്ക് ശേഷം ഒരിക്കലും സ്‌കൂളില്‍ ഇരുന്നിട്ടില്ല.

Read Also: ദുരിതങ്ങളെ കാറ്റിൽ പറത്തി പാൽക്കാരന്റെ മകൾ ഇനി ജഡ്ജി

എപ്പോഴും തീയേറ്ററിലാണ്. കമലഹാസന്റെ പടം, രജനീകാന്തിന്റെ പടം.. എന്റെ പൊന്നു മച്ചമ്പിമാരെ എനിക്ക് ഇടയ്‌ക്കിടയ്‌ക്ക് ഗ്രൂപ്പിലൊന്നും വരാന്‍ ഒക്കാത്ത അവസ്ഥയായത് കൊണ്ടാണ്… പിന്നെ ഷൂട്ട് കഴിഞ്ഞ് അടിച്ച്‌ ഫിറ്റായിട്ട് എല്ലാവര്‍ക്കും ഹാപ്പി ക്രസ‌്‌മസ്, ഹാപ്പി ന്യൂയര്‍ എന്റെ മച്ചമ്ബിമാരെ… ഗണേഷ്, നമ്മുടെ എച്ച്‌ എസ് മാത്രം ഗ്രൂപ്പില്‍ ഇല്ലെന്ന് തോന്നുന്നു. സുരേഷ് ബാക്കി എല്ലാവര്‍ക്കും ഹാപ്പി ക്രസ്‌മസ്. ബാലചന്ദ്രന്.. ഞാന്‍ വല്ലപ്പോഴുമൊക്കെ വരാറുളളൂ. എല്ലാവരേയും കാണാറില്ല. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ന്യൂഇയര്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button