മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് യുവാവ് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കുറ്റവാളിയുടെ വീട് ഇടിച്ചു നിരത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സർക്കാർ രംഗത്തെത്തി. ഇത് കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദിവാസി യുവാവിനെ കണ്ടു മാപ്പ് ചോദിക്കുകയും അദ്ദേഹത്തിന്റെ കാൽ കഴുകുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല രംഗത്തെത്തി. ഒരു വ്യക്തി ചെയ്ത തെറ്റിന് ഒരു ഭരണകൂടം തന്നെ മാപ്പ് ചോദിക്കുന്ന രീതി, ഇതാണ് രാമരാജ്യം എന്ന് അവർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒരു വ്യക്തി കാണിച്ച തെമ്മാടിത്തരത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഭരണാധികാരി !
ഇതു തന്നെയാണ് രാമ രാജ്യ സങ്കല്‌പം:
ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു.
പിന്നാലെ മൂത്രം ദേഹത്ത് വീണ ആദിവാസി യുവാവ് ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു വരുത്തി ശിവരാജ് സിങ് ചൗഹാന്‍ പാദപൂജയും നടത്തി. നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും കുറ്റക്കാരനെതിരേ കര്‍ശന നടപടി ഉറപ്പു നല്‍കുകയും ചെയ്തു.
Post Your Comments