ചെന്നൈ : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരവുമായി വമ്പന്‍ കേക്ക്. മറഡോണയുടെ വിയോഗം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നവംബര്‍ 25-നായിരുന്നു മറഡോണ ഈ ലോകത്തോട് വിട പറഞ്ഞത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള ബേക്കറിയാണ് മറഡോണയോടുള്ള ആദര സൂചകമായി വമ്പന്‍ കേക്ക് നിര്‍മ്മിച്ചത്.
മറഡോണയുടെ യഥാര്‍ഥ ഉയരത്തിനേക്കാള്‍ വലുതാണ് കേക്കില്‍ തീര്‍ത്ത രൂപത്തിനുള്ളത്. ആറ് അടി നീളത്തിലുള്ള കൂറ്റന്‍ കേക്ക് ചില്ലു കൂട്ടിലാണ് വച്ചിരിക്കുന്നത്. ബേക്കറിയുടെ പുറത്ത് എല്ലാവര്‍ക്കും കാണാന്‍ പാകത്തിനാണ് കേക്ക് സ്ഥാപിച്ചിരിക്കുന്നത്. മറഡോണ 5.5 ഇഞ്ചാണ് ഉയരം. എന്നാല്‍ ഈ കേക്കിന് ആറടി ഉയരമാണുള്ളത്. ബാഴ്‌സലോണ ജേഴ്‌സി ധരിച്ച മറഡോണ പന്ത് തട്ടുന്ന രീതിയിലാണ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments