കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ 12 കാരിയെ അയൽവാസി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു. പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി കുട്ടിയുടെ കുടുംബം ആരോപിക്കുകയുണ്ടായി. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ ആക്കാട്ട് ജോസിനെ പിടികൂടിയില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു പീഡനം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു.
Post Your Comments