KeralaLatest NewsNews

കൊമ്പുകോർക്കാനൊരുങ്ങി സർക്കാരും ഗവർണറും; നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കുമോ?

ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാനുള്ള പുതിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ നിയമസഭയില്‍ വായിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പരാമര്‍ശവും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പരാമര്‍ശം. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് വ്യാഴാഴ്ച ചേര്‍ന്ന അംഗീകാരം നല്‍കി.

Read Also: ക്രൈസ്തവ സമൂഹം ബിജെപിയിലേക്ക് അടുക്കുന്നു; യഥാര്‍ത്ഥ മതേതര പാര്‍ട്ടി ബിജെപി

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പരാമര്‍ശം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സര്‍ക്കാരും ഇടഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാന നിമിഷമാണ് അത് വായിക്കാന്‍ ഗവര്‍ണര്‍ തയാറായത്. അന്നത്തേതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.

എന്നാൽ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമം കൊണ്ടുവരും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് ഒരു ദിവസത്തെ വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍ ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാനുള്ള പുതിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button