ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെതിരേയും മുഖ്യമന്ത്രിയ്ക്കെതിരെയും എതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍ ആരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കാന്‍ പോവുന്നേയുള്ളൂ. സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തു.
read also : ഗുണഭോക്താക്കളെ കണ്ടെത്താന്‍ സാമ്പത്തിക സര്‍വേ അനിവാര്യം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഒഫ് ബിസിനസ് വായിച്ച് ഗവര്‍ണര്‍ തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിയമനടപടികള്‍ സ്വീകരിക്കും മുമ്ബ് ഗവര്‍ണറെ അറിയിക്കണമെന്ന് റൂള്‍സ് ഒഫ് ബിസിനസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇതു ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിയാണ് തനിക്കു വിശദീകരണം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments