തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം അക്രമാസക്തമായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാന പാലനത്തിന് സര്‍ക്കാരിന് എവിടെയാണ് സമയമെന്നും പകരം സര്‍വകലാശാലകളെ നിയന്ത്രിക്കാനല്ലേ കൂടുതല്‍ താത്പര്യമെന്ന് അദ്ദേഹം ചോദിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ട സംഭവം പരിശോധിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണര്‍ തന്നെയാണെന്നും അവിടെ സ്വജനപക്ഷപാതം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കപ്പെടാതെ അധികാരത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ട് വരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണെന്നും കുറ്റപ്പെടുത്തി.
കെടിയു വിസി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ട് നീങ്ങാനാകു എന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ വി സി സ്ഥിരം കുറ്റവാളിയാണെന്നും ആവര്‍ത്തിച്ചു.
Post Your Comments