കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനമാണ് നടത്തിയതെന്ന് യോഗ തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാക്യഷ്ണന്‍ പറഞ്ഞു. ത്രിതല തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളഞ്ഞുവെന്നും എന്‍ഡിഎക്കാണ് ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നാല് ശതമാനം എന്‍ഡിഎ വോട്ട് ഷെയര്‍ കൂടി. സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഇടതുപക്ഷത്തിനുണ്ടായ ഈ ചെറിയ വിജയം സര്‍ക്കാരിന്റെ നെറികേടിനുള്ള അംഗീകാരമല്ല. കേരള മോഡല്‍ വികസനമെന്നത് കെട്ടിച്ചമച്ച കണക്കുകളാണെന്ന് സിപി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. കേരള സര്‍ക്കാര്‍ കണക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണ്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ ബിജെപി ഉയര്‍ത്തിക്കാട്ടുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Read Also: ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്
കേരളത്തിന് വികസനം ആവശ്യമാണ്. അത് നടപ്പിലാക്കാന്‍ ബിജെപിക്ക് സാധിക്കും. കോര്‍ ഗ്രൂപ്പില്‍ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെ ബിജെപി ശക്തമായി എതിര്‍ക്കും. പാര്‍ട്ടി ഇസ്ലാമിനും ക്രിസ്ത്യനും എതിരല്ല. ബി.ജെ.പിയാണ് യഥാര്‍ത്ഥ മതേതര പാര്‍ട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തളത്ത് രണ്ട് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ക്രൈസ്തവ സമൂഹം ബി.ജെ.പിയിലേക്ക് അടുക്കുന്നതിന്റെ ഉദ്ദാഹരണമാണെന്നും സിപി രാധാകൃഷ്ണന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 11ന് സംസ്ഥാന കമ്മിറ്റി യോഗം തൃശ്ശൂരില്‍ നടക്കുമെന്നും സിപി രാധാകൃഷ്ണന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, എറണാകുളം ജില്ലാ പ്രസിഡന്‍്റ് എസ്.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments