Latest NewsIndiaNews

സ്വന്തമായി വീടില്ലാത്തവർക്ക് ഫ്‌ളാറ്റുകൾ നിർമ്മിച്ച് നൽകി യോഗി സർക്കാർ

ലക്‌നൗ : സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവർക്ക് ഫ്‌ളാറ്റുകൾ നിർമ്മിച്ച് യോഗി സർക്കാർ. ലൈറ്റ് ഹൗസ് പ്രൊജക്ടിന് കീഴിൽ നഗരങ്ങളിൽ താമസിക്കുന്ന വീടില്ലാത്തവർക്ക് 1,040 ഫ്‌ളാറ്റുകളാണ് വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ അർഹരായ കൂടുതൽ പേർക്ക് ഫ്‌ളാറ്റുകൾ നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Read Also : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

പ്രധാനമന്ത്രി ആവാസ് യോജനയുമായി സംയോജിപ്പിച്ച് നടത്തുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. 12.59 ലക്ഷം രൂപയാണ് ഒരു ഫ്‌ളാറ്റിന്റെ നിർമ്മാണ ചിലവ് . ഇതിൽ 7.83 ലക്ഷം രൂപ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button