ലക്‌നൗ: ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനവുമായി യോഗി സര്‍ക്കാര്‍. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് വന്‍ തുക പാരിതോഷികമായി നല്‍കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മെഡലുകള്‍ നേടുന്ന യുപിയിലെ കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 6 കോടി രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 4 കോടി രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 2 കോടി രൂപയും പാരിതോഷികമായി നല്‍കും. ഇതിന് പുറമെ, ഉത്തര്‍പ്രദേശില്‍ നിന്നും ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ടീം ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയാല്‍ 3 കോടി രൂപ വീതം പാരിതോഷികം നല്‍കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി രൂപ വീതവും വെങ്കല മെഡല്‍ നേടിയാല്‍ 1 കോടി രൂപ വീതവും പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ പരിശീലനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നുവെന്നും ഇതിന് പുറമെ, സംസ്ഥാനത്ത് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
Post Your Comments