ലക്നൗ : ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 28 കേസും 2 മരണവും മാത്രമാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 17,08,716 ആയി. ആകെ മരണസംഖ്യ 22,773. റായ്ബറേലിയിലും ഗോണ്ടയിലുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഓരോ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 98.6 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.
കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചപ്പോഴും ജനസംഖ്യയില്‍ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടന ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ രോഗവ്യാപനം കുറക്കാനും മരണനിരക്ക് കുറക്കാനും ഐവര്‍മെക്ടിന്‍ മരുന്ന് ഉപയോഗിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
നേരത്തെ കോവിഡ് നിയന്ത്രണത്തില്‍ ഉത്തര്‍പ്രദേശിനെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ എംപി ക്രെയ്ഗ് കെല്ലി രംഗത്തുവന്നിരുന്നു. രാജ്യത്തെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കഴിഞ്ഞ 24 മണിക്കൂറില്‍ 2.54 ലക്ഷത്തിലേറെ സാംപിളുകള്‍ പരിശോധിച്ചതിലാണ് 28 കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധത്തിൽ യോഗി സർക്കാരിനെ മാതൃകയാക്കണമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Post Your Comments