ലക്‌നൗ : കോവിഡ് രണ്ടാം തരംഗത്തിൽ ഉത്തർ പ്രദേശിൽ രോഗവ്യാപനം വർദ്ധിച്ചിരുന്നെങ്കിലും പ്രതിരോധ നടപടികളിലൂടെ സർക്കാരിന് രോഗതീവ്രത നിയന്ത്രിക്കാൻ സാധിച്ചു. യോഗി മോഡൽ കൊറോണ പ്രതിരോധത്തിന് അന്താരാഷ്‌ട്ര തലങ്ങളിൽ നിന്ന് വരെ പ്രശംസ ലഭിക്കുകയുമുണ്ടായി. കേരളത്തിലുൾപ്പെടെ അതേ രീതിയാണ് പിന്തുടരേണ്ടത് എന്ന അഭാപ്രായങ്ങളും ഉയർന്നിരുന്നു.
Read Also : പാകിസ്ഥാനിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മരണം
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 75 ജില്ലകളിലെ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തു ജില്ലകളിൽ നിലവിലെ സജീവ കേസുകൾ പൂജ്യമാണ്. 13 ജില്ലകളിൽ ഒരു പോസിറ്റീവ് രോഗി മാത്രമാണ് ഉള്ളത്. 19 നഗരങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലക്‌നൗ, വാരാണസി എന്നീ പ്രമുഖ വ്യവസായ നഗരങ്ങളിൽ പ്രതിദിനം ആറ് പേർക്ക് മാത്രമാണ് പുതുതായി രോഗം ബാധിക്കുന്നത്.
നിലവിൽ യുപിയിലെ ആകെ രോഗികളുടെ എണ്ണം 659 ആണ്. ലക്‌നൗവിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 60 പേർക്കാണ് നഗരത്തിൽ രോഗം ബാധിച്ചിട്ടുള്ളത്. ഖുശിനഗറിൽ 50 ആക്ടീവ് കേസുകളുമുണ്ട്.
Post Your Comments