ലക്‌നൗ: കോവിഡ് കാരണം അനാഥരായ പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി യോഗി സര്‍ക്കാര്‍. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബാല്‍ സേവ യോജന എന്ന പദ്ധതിയുടെ കീഴിലാണ് ധനസഹായം വിതരണം ചെയ്യുക.
Also Read: വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃ പിതാവിന്റെ കളിയാക്കൽ: രേവതിയുടെ മരണത്തിനു പിന്നിൽ മാനസികപീഡനം
വിവാഹം നടത്തുന്നതിനായി 1,01,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുക. വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ജൂലൈ 26ന് ‘ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ബാല്‍ സേവ യോജന’ എന്ന പേരിലുള്ള പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ജൂണ്‍ 2നാണ് പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
പദ്ധതി പ്രകാരമുള്ള തുക എത്രയും വേഗം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ആവശ്യമായ രേഖകളുടെ പരിശോധന 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പെണ്‍കുട്ടിയുടെ പ്രായം 18 വയസിലും വരന്റെ പ്രായം 21 വയസിലും കുറയാന്‍ പാടില്ല. വിവാഹത്തിന് 90 ദിവസം മുന്‍പോ വിവാഹ ദിവസം മുതല്‍ 90 ദിവസത്തിനുള്ളിലോ പദ്ധതിയുടെ ഭാഗമാകാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 2ന് ശേഷമുള്ള വിവാഹങ്ങള്‍ക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
Post Your Comments