KeralaLatest NewsNews

‘ഓണക്കാലത്ത് ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രി ക്രിസ്തുമസിനും അത് തന്നെ ചെയ്യുന്നു’

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച അതേ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ക്രിസ്തുമസ് കാലത്തും എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച പരിപാടികളിൽ മിക്കതും നടപ്പാക്കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

അരലക്ഷം പേർക്ക് തൊഴിൽ, അഞ്ച് ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, കയർ മേഖലയിൽ ഓരോ ദിവസവും യന്ത്രവൽകൃത ഫാക്ടറികൾ, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകിയെങ്കിലും നടപ്പാക്കിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Also Read: ഒറ്റക്കുത്തില്‍ റൗഫിന്റെ ശ്വാസകോശം തുളഞ്ഞു കയറി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞെന്നത് സര്‍ക്കാരിന്റെ പൊള്ളയായ അവകാശവാദം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വീണ്ടും അരലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പറയുന്നത്. ഇത് ആരെ കബളിപ്പിക്കാനാണ്, പിഎസ്സി റാങ്ക് ലിസ്റ്റുകൾ കൂട്ടത്താടെ റദ്ദാക്കിയ ശേഷം പിൻവാതിൽ വഴി ഇഷ്ടക്കാരെ തിരുകി കയറ്റി. ഇത്തരത്തിലുള്ള സർക്കാരാണ് ജനങ്ങളെ കബളിപ്പിക്കാൻ വീരവാദം മുഴക്കുന്നത്, ചെന്നിത്തല പറഞ്ഞു.

Read Also: ‘ആദ്യം കശ്‌മീർ പിന്നാലെ ഇന്ത്യ’; മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് ഷൊയിബ് അക്തര്‍

രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ്, അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ്, രണ്ടായിരം കോടി രൂപയുടെ വയനാട് പാക്കേജ്, ആയിരം കോടിയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങൾ കഴിഞ്ഞ ബജറ്റിൽ ഉണ്ടായിരുന്നു. എന്നാൽ അവ നടപ്പാക്കിയില്ല. നടപ്പാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു ഈ സർക്കാരിന്റെ കഴിഞ്ഞ ബജറ്റുകളെല്ലാം. വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും, അത് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുയും ചെയ്യുന്നതാണ് ഈ സര്‍ക്കാരിന്റെ ശൈലി. സമാനമായ തട്ടിപ്പാണ് പുതിയ 100 ദിന കര്‍മ്മ പരിപാടി എന്ന പേരിൽ നടത്തിയ പ്രഖ്യാപനം എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button