ഡിവൈഎഫ്ഐ പ്രവര്ത്തകന് കല്ലൂരാവി മുണ്ടത്തോടിലെ അബ്ദുള്‍ റഹ്മാന് എന്ന റൗഫി (32)ൻ കൊല്ലപ്പെടാൻ കാരണം ഹൃദയത്തിനേറ്റ ആഴമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതിവേഗം രക്തം വാർന്നാണ് റൗഫ് മരണമടഞ്ഞത്. ഒറ്റക്കുത്തില്‍ കത്തി ശ്വാസകോശം തുളച്ച് കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി ഇര്‍ഷാദ് കസ്റ്റഡിയില്‍. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാള്‍ അക്രമത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Also Read: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം : മുഖ്യപ്രതി കസ്റ്റഡിയിൽ
ഔഫിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ കല്ലൂരാവി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ ഇസ ഹാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രി 10.30 ഓടെ സുഹൃത്തുക്കളായ ഔഫ്, റഹിം,അസ്ലം എന്നിവരുടെ കൂടെ രണ്ട് ബൈക്കില്‍ ബാവ നഗറിലേക്ക് പോകുന്നതിനിടയില്‍ മുണ്ടത്തോട് വച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാരകയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഷുഹൈബ് നല്കിയ മൊഴിയില്‍ പറയുന്നു.
Post Your Comments