Latest NewsNewsIndia

എല്ലാവർക്കും സൗജന്യ ഇൻഷൂറന്‍സ്; ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം, ഒരു കുടുംബത്തിന് 5 ലക്ഷം രൂപ

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി നാളെ സമാരംഭം കുറിക്കും

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ എല്ലാ നിവാസാനികളേയും സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് പി.എം.-ജയ് ഷെഹത്തിന് നാളെ ഉച്ചക്ക് വീഡിയോ കോൺഫെറൻസിങിലൂടെ പ്രധാനമന്ത്രി തുടക്കം കുറിക്കും.

ജമ്മു കശ്മീരിൽ താമസിക്കുന്ന എല്ലാ വ്യക്തികളെയും സമുദായങ്ങളെയും പദ്ധതിക്ക് കീഴിൽ കൊണ്ടുവരിക എന്നതാണ് കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും ഈ അവസരത്തില്‍ സന്നിഹിതരായിരിക്കും.

Also Read: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ആന; സിപിഎം നേതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

കശ്മീരിൽ സ്ഥിരീതാമസമാക്കിയ ഓരോ വ്യക്തിക്കും നിശ്ചിത തുക ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സാമ്പത്തിക പരിരക്ഷ നൽകും. പി.എം.-ജയ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികൾ ഈ പദ്ധതിക്ക് കീഴിലുള്ള സേവനം നൽകും. ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ രണ്ടു പ്രധാന പദ്ധതികളായ ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളും പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജനയും കൊണ്ട് സാർവത്രിക പദ്ധതി വിപുലീകരിക്കാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button