Latest NewsNewsIndia

ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണി

ലക്‌നൗ : ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ.യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പൊലീസ് കുടുംബത്തിന് സുരക്ഷയൊരുക്കി.

Read Also : “കർഷകരുടെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​യാ​ളാ​ണ് രാഹുൽ ഗാന്ധിയുടെ സ​ഹോ​ദ​രി​യു​ടെ ഭർത്താവ് ” : സ്മൃ​തി ഇ​റാ​നി

അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഖാസിം എന്നായിരുന്നു പഴയ പേര്.മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് പൊലീസ് അറിയിച്ചു. ഡിസംബര്‍ 20നാണ് യുവാവും മക്കളും ഹിന്ദു മതം സ്വീകരിച്ചത്.

ഏഴ് വര്‍ഷം മുന്‍പ് അനിത എന്ന ഹിന്ദു യുവതിയെ ഇദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവ് മതം മാറിയതിന് ശേഷം ഭീഷണി നിലനില്‍ക്കുന്നുവെന്ന് യുവതിയും പരാതിപ്പെട്ടു. വിവാഹത്തിന് ശേഷം എല്ലാവരും ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button